കാഞ്ഞങ്ങാട്: ദുർഗ്ഗ ഹൈസ്കൂൾ 1985-86 വർഷത്തെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ പ്രഥമ കുടുംബസംഗമം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വെച്ച് വിവിധ പരിപാടികളോടെ നടന്നു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹി വിനോദ് യൂണിവേഴ്സലിന്റെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബസംഗമത്തിൽ സെക്രട്ടറി സതീഷ് പ്രഭു സ്വാഗതം പറഞ്ഞു. വർക്കിങ് പ്രസിഡണ്ട് അശോകൻ,ജയപാലൻ, ജയലളിത, ലത എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ഉപഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. ട്രഷറർ സലാം അപ്സര നന്ദി പ്രകാശിപ്പിച്ചു
പടം:കാഞ്ഞങ്ങാട് ദുർഗ്ഗ ഹൈസ്കൂൾ 1985-86 വർഷത്തെ എസ് എസ് എൽ സി ബാച്ച് പ്രഥമ കുടുംബസംഗമത്തിൽ പങ്കെടുത്തവർ
0 Comments