Ticker

6/recent/ticker-posts

കൊല്ലത്ത് കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു ശരീരത്തിലൂടെ കാർ കയറിയിറങ്ങി യുവതിക്ക് ദാരുണ അന്ത്യം, പ്രതി ഒളിവിൽ, വനിത ഡോക്ടർ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം:  കാര്‍ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുതെറിപ്പിച്ച
ശേഷം റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ45 മരിച്ചു.ഇന്നു വൈകീട്ട് മൈനാഗപ്പള്ളി ആനൂർക്കാവിലാണു സംഭവം. അമിതവേഗത്തിലെത്തിയ കാർ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സ്‌കൂട്ടറിൽനിന്ന് റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയും ചെയ്തു. ആളുകൾ ഓടിക്കൂടിയതോടെ കാർ നിർത്താതെ പോകുകയായിരുന്നു.

അപകടം വരുത്തിയ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ ഒളിവിലാണ്.  പരിക്കേറ്റ ഫൗസിയ സ്വകാര്യ ആശുപത്രിയിലാണ്.

Reactions

Post a Comment

0 Comments