Ticker

6/recent/ticker-posts

നീലേശ്വരം വെടിക്കെട്ട് അപകടം 100 പേർ ഇപ്പോഴും ആശുപത്രിയിൽ അഞ്ച് പേർ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ, ഒരാളുടെ നില അതീവ ഗുരുതരം

കാഞ്ഞങ്ങാട് :നീലേശ്വരം വെടിക്കെട്ട് അപകടം 100 പേർ ഇപ്പോഴും ആശുപത്രിയിൽ ഉള്ളതായുംഅഞ്ച് പേർ ഗുരുതരാവസ്ഥയിൽ  വെൻ്റിലേറ്ററിലുള്ളതായി
 ജില്ലാ ഭരണകൂടം ഇന്ന് ഉച്ചക്ക് അറിയിച്ചു.പരിക്കേറ്റവരിൽ ആറ് പേർ ഗുരുതരാവസ്ഥയിലാണുള്ളത്. ഇവരിൽ ഒരു യുവാവിൻ്റെ നില അതീവഗുരുതരമാണ്. കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ 14 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. മംഗലാപുരം വിവിധ മെഡിക്കൽ കോളേജുകളിലായി 31 പേരും കണ്ണൂർ ബേബി മെമ്മോറിയലിൽ 7 ഉം കോഴിക്കോട് മിംസിൽ 6 ഉം പരിയാരത്ത് രണ്ട് പേരുമുൾപെടെ വിവിധ ആശുപത്രികളിലായാണ് നൂറ് പേർ ചികിൽസയിലുള്ളത്.32 പേർ ഐസിയുവിലും 68 പേർ വാർഡുകളിലുമാണുള്ളത്. 154 പേർ ആണ് അപകടത്തിൽ ചികിൽസ തേടിയിരുന്നത്.
Reactions

Post a Comment

0 Comments