Ticker

6/recent/ticker-posts

കൊടിമര ജാഥക്ക് സ്വീകരണം നൽകാനെത്തിയ സി.പി.എം നേതാവിനെ കയ്യേറ്റം ചെയ്തു

കാഞ്ഞങ്ങാട് : സി.പി.എംകൊടിമര ജാഥക്ക് സ്വീകരണം നൽകാനെത്തിയസി.പി.എം, സി.ഐ.ടി.യു നേതാവിനെ കയ്യേറ്റം ചെയ്തു. അജാനൂർ ഫസ്റ്റ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മാവുങ്കാൽ ബ്രാഞ്ച് സെക്രട്ടറിയും സി.ഐ.ടി. യു ജില്ലാ കമ്മിറ്റി അംഗവും വഴിയോര കച്ചവട അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ എം.ആർ. ദിനേശനെ 67 യാണ് ആക്രമിച്ചത്. ദിനേശനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മൂന്ന് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്നലെ വൈകീട്ട് മാവുങ്കാൽ ടൗണിൽ വെച്ചാണ് സംഭവം. പുല്ലൂരിൽ നടക്കുന്ന സി.പി.എം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിൻ്റെ കൊടിമര ജാഥ ഉദയം കുന്ന് ഭാഗത്ത് നിന്നും വെള്ളിക്കോത്ത് ഭാഗത്തേക്ക് പോകവെ സ്വീകരണം നൽകാൻ നിൽക്കുകയായിരുന്നു. ഇതൊന്നും ഇവിടെ പറ്റില്ലെന്ന് പറഞ്ഞ് ഫോട്ടോ എടുത്തശേഷം തടഞ്ഞു നിർത്തി നെഞ്ചിൽ കുത്തിയും മറ്റും മർദ്ദിച്ചെന്ന് ദി നേശൻ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments