കാഞ്ഞങ്ങാട് :വികലാംഗ യുവതിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ചീമേനി വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി ചീമേനി വില്ലേജ് ഓഫീസർ കെ വി സന്തോഷ് ഫീൽഡ് അസിസ്റ്റൻറ് മഹേഷ് എന്നിവരാണ് പിടിയിലായത് ഇവരിൽ നിന്നും പതിനായിരം രൂപ വിജിലൻസ് കൈക്കൂലി പണം പിടികൂടി കാസർകോട് വിജിലൻസ് ഡിവൈഎസ്പി കെ വി വേണുഗോപാലൻ സി ഐ സിബി തോമസ് അഡീഷണൽ എസ് ഐ സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത് ചീമേനി ഞണ്ടാണിയിലെ പ്രമോദിന്റെ ഭാര്യ പി നിഷ എ വി 34നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസറെയും ഫീൽഡ് അസിസ്റ്റൻറ് നെയും വിജിലൻസ് സംഘം കുടുക്കിയത് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ട കൈക്കൂലി പണം വില്ലേജ് ഓഫീസിൽ വച്ച് വൈകുന്നേരം നാലുമണിക്ക് നിഷ രണ്ട് ഓഫീസർമാർക്കും നൽകുന്നതിനെയാണ് ചാടിവീണ് വിജിലൻസ് സംഘം വില്ലേജ് ഓഫീസറെയും അസിസ്റ്റൻറ് നെയും കൈക്കൂലി പണവുമായി കയ്യോടെ പിടികൂടിയത് കുടുംബപരമായി ലഭിച്ച 50 സെൻറ് സ്ഥലത്തിനു മേലുള്ള ചില രേഖകൾ ശരിയാക്കി ലഭിക്കുന്നതിനുവേണ്ടി തടസ്സങ്ങൾ നീക്കി കിട്ടുന്നതിനുവേണ്ടി ഒന്നര ലക്ഷം രൂപയാണ് വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റുംനിഷയോട് ആവശ്യപ്പെട്ടത് നിർ ദ്ധനയുംവികലാംഗ യുമായയുവതിക്ക് പണം നൽകാൻ നിർവാഹമില്ലായിരുന്നു തുടർന്നാണ് വിജിലൻസിന് വിവരംകൈമാറിയത് വിജിലൻസ് നിർദ്ദേശപ്രകാരം നിഷ പതിനായിരം രൂപ വില്ലേജ് ഓഫീസർക്ക് നൽകുന്നതിനിടെ ഒളിഞ്ഞിരുന്ന് വിജിലൻസ് സംഘം ഓഫീമാരെപിടികൂടി കൂടുകയായിരുന്നു രാത്രി പത്തുമണിക്കും വില്ലേജ് ഓഫീസിലെ വിജിലൻസ് പരിശോധന തുടരുകയാണ്.
0 Comments