കാസർഗോഡ് : കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനമായ ഡിസംബർ 1 - ന് യുവമോർച്ച കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും കാഞ്ഞങ്ങാട് നടക്കും.
ഉച്ചയ്ക്ക് 3 മണിക്ക് നോർത്ത് കോട്ടച്ചേരിയിൽ നിന്നും ആരംഭിക്കുന്ന റാലി 4 മണിയോടെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിച്ചേരും.
ബിജെപിദേശീയ - സംസ്ഥാന നേതാക്കൾ റാലിയിലും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും.
സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം വഹിച്ചു കൊണ്ടുള്ള യാത്ര നവംബർ 30 ന് വൈകുന്നേരം 5 മണിക്ക് മടിക്കൈ കല്യാണത്തെ മടിക്കൈ കമ്മാരൻ സ്മൃതി മണ്ഡപത്തിൽ നിന്നും പുറപ്പെടും.
0 Comments