Ticker

6/recent/ticker-posts

ജില്ലയിൽ 875 എയ്ഡ്സ് രോഗികൾ,430 സ്ത്രീകൾ

കാസർഗോഡ് ജില്ലയിൽ നിലവിൽ 857 എച്ച്ഐവി രോഗബാധിതർ ആണുള്ളത്. ഇതിൽ 430 പേർ സ്ത്രീകളും 397 പേർ പുരുഷന്മാരും 14 പേർ ആൺകുട്ടികളും 16 പേർ പെൺകുട്ടികളും ആണ് എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 7 ജ്യോതിസ് കേന്ദ്രങ്ങളും 19 facilitated integrated കൗൺസിലിംഗ് ടെസ്റ്റിംഗ് സെൻററും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് പുലരി ലൈംഗികരോഗ ചികിത്സ കേന്ദ്രവും എച്ച്ഐവി ബാധിതരുടെ ചികിത്സക്കായി കാസർകോട് ജനറൽ ആശുപത്രിയിൽ ഉഷസ് ഐആർടിസെൻറർ, സ്വവർഗ്ഗ അനുരാഗികൾ സ്ത്രീലൈംഗിക തൊഴിലാളികൾ, ട്രാൻസ്ജെൻഡേഴ്സ്, അന്യസംസ്ഥാന തൊഴിലാളികൾ. Truckers എന്നിവർക്കുവേണ്ടി വേണ്ടി വിവിധ സന്നദ്ധസംഘടനകൾ നടത്തുന്ന അഞ്ച് സുരക്ഷാ പ്രോജക്ടുകളും പ്രവർത്തിച്ചുവരുന്നു. 

ഒരു കുട്ടി പോലും  എച്ച് ഐ വി ബാധിതനായി ജനിക്കരുത് എന്ന ലക്ഷ്യത്തിൻറെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗർഭിണികളും അവരുടെ ഗർഭ കാലത്തിൻറെ  ആദ്യ മൂന്ന് മാസക്കാലയളവിൽ ഇടയിൽ എച്ച് ഐ വി  പരിശോധനയ്ക്ക് വിധേയരാവുകയും  എച്ച്ഐവി പോസിറ്റീവ് ആവുകയാണെങ്കിൽ  ഉടൻ തന്നെ  ചികിത്സയ്ക്ക് വിധേയമായി അണുബാധയിൽ നിന്നും ഗർഭസ്ഥ ശിശുവിനെ രക്ഷിക്കുകയും ചെയ്യേണ്ടതാണ് ഇതിനായി ജില്ലയുടെ സർക്കാർ,.  സ്വകാര്യ ആശുപത്രികളിൽ ഗർഭിണികൾക്ക് സൗജന്യ എച്ച്ഐവി പരിശോധനയ്ക്കുള്ള സൗകര്യം ലഭ്യമാണ് ഏറ്റവും കൂടുതൽ എച്ച്ഐവി രോഗികൾ മരണപ്പെടുന്നത് ക്ഷയ രോഗംമൂലം ആയതിനാൽ എന്നാൽ ഓരോ എച്ച് ഐ വി ബാധിതനും ക്ഷയരോഗം ബാധിക്കാതിരിക്കാൻ ആയി എച്ച്ഐവി സ്റ്റാറ്റസ് അറിഞ്ഞതുമുതൽ മുതൽ ആറു മാസം കാലത്തേക്ക് ഐ എൻ എച് എന്ന ഗുളിക കഴിക്കേണ്ടതാണ് ഇതിനുള്ള സൗകര്യവും ജില്ലയിലെ എആർടി കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്
Reactions

Post a Comment

0 Comments