തായന്നൂർ ചെരളത്തെ എ.കെ.സുരേഷ് കുമാറിന്റെ ഭാര്യ ജി. പ്രസീത 32 യെ കണ്ടെത്തുന്നതിനാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കഴിഞ24 ന് ഉച്ചക്ക് കാലിച്ചാനടുക്കത്തെ ബാങ്കിൽ പോവുകയാണെന്ന് പറഞ് വീട് വിട്ട പ്രസീതയെ കാണാതാവുകയായിരുന്നു.
ഭാര്യയെ കാൺമാനില്ലെന്ന സുരേഷ് കുമാറിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ പ്രസീത കിളിയളത്തെ വിജേഷിനൊപ്പം പോയതായി സൂചന ലഭിച്ചു.
ഇരുവരെയും കണ്ടെത്താനാകാതിരിക്കുകയും രണ്ട് പേരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായതിനെ തുടർന്നാണ് പോലിസ് നോട്ടീസ് പുറപ്പെടുവിച്ചത്.
തൊഴിലുറപ്പ് ജോലി ചെയ്യുന്ന പ്രസീത ക്ക് 11 ഉം 16 ഉം വയസ്സുള്ള മക്കളുണ്ട്.
വിജേഷിനെ കാണാതായത് സംബന്ധിച്ച് ഭാര്യ നയന നീലേശ്വരം പോലീസിൽ പരാതി നൽകി.
പ്രസീതയെ കുറിച്ച് വിവരം ലഭിക്കുന്നവർ വിവരം നൽകണമെന്ന് അമ്പലത്തറ പോലീസ് അറിയിച്ചു.
ഫോൺ: 04672243200
0 Comments