കാഞ്ഞങ്ങാട് നീലേശ്വരം കടിഞ്ഞിമൂലയിലെ സിപിഎം ഓഫീസിൽ കയറി കോൺഗ്രസിന്റെ പതാക വീശിയ കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റു സംഭവത്തിൽ രണ്ട് പരാതികളിലായി നീലേശ്വരം പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന് സിപിഎം പ്രവർത്തകർക്കെതിരെയും സിപിഎം ഓഫീസിൽ കയറി കോൺഗ്രസ് പതാക ഉയർത്തി പ്രകോപനമുണ്ടാക്കിയത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുമാണ് കേസ് നീലേശ്വരത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പദയാത്ര കടിഞ്ഞിമൂലയിലെത്തിയപ്പോഴാണ് ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ സിപിഎം ഓഫീസിൽ കയറി പതാക ഉയർത്തിയതെ ന്നാണ് പരാതി യാത്രകഴിഞ്ഞ് തിരിച്ചുവരികയായിരുന്ന കോൺഗ്രസ് പ്രവർത്തകരെ സംഘടിച്ചസിപിഎം പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു സംഘർഷത്തെ തുടർന്ന് സ്ഥലത്ത് നീലേശ്വരം പോലീസെത്തിയിരുന്നു
0 Comments