Ticker

6/recent/ticker-posts

പ്രതിക്ക്കോടതിയിലടക്കാനുള്ള പണം കൈയ്യിൽ നിന്നുനൽകി പോലീസുകാരൻ, സഹായവുമായി എസ്ഐയും

കാസർകോട്:വാറൻ്റ് പ്രതിക്ക് സഹായവുമായി  ബദിയടുക്ക ജനമൈത്രി പോലീസ്
ചർളടുക്ക എർപ്പക്കട്ടയിലെ അബൂബക്കറിനാണ് കക്കിക്കുള്ളിൽ നിന്നും കരുണ ലഭിച്ചത്.
കൃത്യമായി കോടതിയിൽ ഹാജറാവാത്തതിനെ തുടർന്ന് അബുബക്കറിനെതിരെ കോടതി വാറൻറ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ബദിയടുക്ക പോലീസ്  ഇദ്ദേഹത്തെകസ്റ്റഡിയിലെടുക്കാനെത്തിയത്. സ്റ്റേഷനിലെത്തിയ അബൂബക്കറിന്റെ ദുരിതപൂർണമായ ജീവിത സാഹചര്യമറിഞ്ഞ പോലിസുകാരുടെ മനസ്സലിഞു.
കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്ന സമയംഅബൂബക്കർ എസ് ഐവിനോദ് കുമാറിനോട് തന്റെ ദുരവസ്ഥ അറിയിച്ചു അപകടത്തിൽ പരിക്കേറ്റതിനാൽ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയും ,കാലിന് അസുഖ ബാധിതയായ ഭാര്യയും,അപസ്മാര    രോഗിയായ മൂതിർന്ന കുട്ടിയടക്കം ആറ് പേരടങ്ങുന്ന കുടുംബം താമസിക്കുന്ന,താമസിക്കുന്ന ചെറിയ വീ ടിന്ൽകേണ്ട  വാടക നൽകാൻ കഴിയാതെ ബുദ്ധിമുട്ടിലാണെന്നും  പണമില്ലാത്തതിനാലാണ് കോടതിയിൽ പോകാതെ വാറന്റായതെന്ന് അബുബക്കർ പോലിസുദ്യോഗസ്ഥരെ ധരിപ്പിച്ചു അബൂബക്കറിന്റെ ദുരിതകഥ കേട്ട് മനസ്സലിഞ്ഞ നിയമ പാലകർ
 കോടതിയിൽ  അടക്കേണ്ട പണം തികയാതെ വന്നതു കണ്ട് സ്വന്തം പോക്കറ്റിൽ നിന്ന് നിന്ന് പണം നൽ കുകയായിരുന്നു. ജനമൈത്രി പോലീസുദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ദുരവസ്ഥ നേരിട്ട് മനസ്സിലാക്കി ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റ്ബദിയടുക്ക എസ് ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ കൈമാറി.
തുടർന്നുള്ളസഹായങ്ങൾ ഉറപ്പ് നൽകിയാണ് പോലിസുദ്യോഗസ്ഥർ മടങ്ങിയത്
 ബീറ്റ് ഓഫീസർമാരായ അനൂപ്,മഹേഷ്, രാജേഷ് ,സാമുഹ്യ പ്രവർത്തകൻ സാദിഖ് കൊല്ലംഘന,സന്തോഷ് ക്രസ്റ്റ്റ,റിയാസ് മാന്യ സംബന്ധിച്ചു
Reactions

Post a Comment

0 Comments