കാഞ്ഞങ്ങാട്: കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ച സംഭവത്തിൽ കാറിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. കണ്ണൂർ കണ്ണപുരം ഭാഗത്തുള്ള കാറാണ് ഇടിച്ചതെന്ന് സംശയിക്കുന്നു. തോ യമ്മലിലെ ലോട്ടറി വിൽപ്പനക്കാരൻ സുധീഷാണ് മരിച്ചത്. ഈ മാസം 13ന് രാത്രിയാണ് കാറിടിച്ച് മരിച്ചത് ആറങ്ങാടി വെച്ചായിരുന്നു അപകടം. ഹൊസ ദുർഗ് ഇൻസ്പെക്ടർ കെ പി ഷൈനിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സൂചന ലഭിച്ചത്. ഹൊസ്ദുർഗ മുതൽ കണ്ണപുരം വരെയുള്ള പൊലീസ് സ്റ്റേഷൻ പരിധികളിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ 120ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് കാറിനെ തിരിച്ചറിഞ്ഞത്.
0 Comments