Ticker

6/recent/ticker-posts

മൽസൃ ലോറിയുടെ ടാങ്ക് പൊട്ടി ഡീസൽ ചോർന്നു


കാഞ്ഞങ്ങാട് :  മത്സ്യം കയറ്റിവന്ന ലോറിയുടെ ടാങ്ക് പൊട്ടി ഡീസൽ റോഡിലേക്കൊഴുകി. ഇന്നലെ രാത്രി ഒൻപതോടെയാണ്  സംഭവം.   മംഗളൂരുവിൽ നിന്ന്  കോട്ടച്ചേരി മിൻ ചന്തയിൽ മത്സ്യമിറക്കിയ ശേഷം തലശ്ശേരിയിലേക്കു മടങ്ങുന്നതിനിടെ ട്രാഫിക് സർക്കിളിനു സമീപത്താണ് അപകടം.  കെ എസ് ടി പി റോഡിലേക്കു കയറുന്നതിനിടെ നടപ്പാതയിലെ സ്ലാബിൽ തട്ടിയാണ്  ഡിസൽ ടാങ്ക് തകർന്നത്. തുടർന്ന് ഡീസൽ റോഡിലൊഴുകി.  ഇതിനിടെ ലോറിയിലെ ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ ബക്കറ്റുകളിലും കന്നാസു കളിലുമായി ഡീസൽ ശേഖരിച്ചതിനാൽ  കൂടുതൽ റോഡിലേക്കൊഴുകുന്നത് തടയാനായി. വിവരമിഞ്ഞ് സിനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ കെ.ടി ബാബുരാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയെത്തിൽ റോഡിൽ പരന്ന എണ്ണ കഴുകി കളഞ്ഞു. 
Reactions

Post a Comment

0 Comments