കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മരക്കാപ്പ് കടപ്പുറത്ത് കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി സംഘർഷത്തിൽ ഇരുവിഭാഗത്തിലും പെട്ട രണ്ടുപേർക്ക് പരിക്കേറ്റു.സംഘർഷം രൂക്ഷമായതിനെ തുടർന്ന് പോലീസ് സബ് ഇൻസ്പെക്ടർ കെ പി സതീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ലാത്തിവീശി ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ ചേർന്ന് ശരത്ത് മരക്കാപ്പ് കടപ്പുറത്തിനുംബിജെപി പ്രവർത്തകൻ പ്രകാശനും അക്രമത്തിൽ പരിക്കേറ്റു ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമാണ് അക്രമ സംഭവമുണ്ടായത് ആഹ്ലാദപ്രകടനം നടത്തി പോവുകയായിരുന്ന കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് അക്രമം നടന്നു സ്ഥലത്തെത്തിയ പോലീസ് ശക്തമായ നടപടി സ്വീകരിച്ച് ലാത്തി വീശിയാണ് സംഘർഷത്തിന് അയവു വരുത്തിയത്
0 Comments