Ticker

6/recent/ticker-posts

രാജപുരം പ്ലസ് ടു പെൺകുട്ടിയെ കാണാതായതിൽ തമിഴ് യുവാവിനെ സംശയം, പോലീസ് ശിവകാശിയിൽ

കാഞ്ഞങ്ങാട് :രാജപുരം ബളാന്തോട് നിന്നും പ്ലസ് ടുവിദ്യാർഥിനിയെ കാണാതായ തിനുപിന്നിൽ തമിഴ് യുവാവ് എന്ന സംശയം ബലപ്പെട്ടു പോലീസ് പെൺകുട്ടിയെ തേടി തമിഴ്നാട്ടിലേക്ക് പോയിരിക്കുകയാണ് രണ്ട് ദിവസം മുമ്പാണ് പതിനേഴുകാരിയായ പ്ലസ്ടു വിദ്യാർഥിനിയെ കാണാതായത് വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് രാജപുരം പോലീസിൽ നടത്തിയ അന്വേഷണത്തിലാണ് തമിഴ് യുവാവാണ് പെൺകുട്ടിയുടെ തിരോധാനത്തിനു പിന്നിലെന്ന സൂചന ലഭിച്ചത് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ കൂടി പെൺകുട്ടിയെ വശീകരിച്ച് തമിഴ് യുവാവ്കടത്തിക്കൊണ്ടു പോയതായാണ് സംശയം ശിവകാശി കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത് വീട്ടിൽനിന്നും  കുടുക്കയിൽ നിന്നടക്കം കുറച്ചു പണം നഷ്ടപ്പെട്ടിട്ടുണ്ട് പെൺകുട്ടി പോകുമ്പോൾ കൊണ്ടുപോയതായാണ്  സംശയം സൈബർ സെല്ലിന്റെസഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കഴിഞ്ഞദിവസം തലശ്ശേരിയിൽ നിന്നും ലഭിച്ചിരുന്നു യാത്രക്കിടെപെൺകുട്ടി തലശ്ശേരി യെത്തിയപ്പോഴാണ് മൊബൈൽ ടവർ ലൊക്കേഷൻ ലഭിച്ചതെന്നാണ് പോലീസ് കരുതുന്നത് പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ഫോൺ ഇതുവരെ പിന്നീട് പ്രവർത്തിച്ചിട്ടില്ല സോഷ്യൽ മീഡിയ വഴി തമിഴ് യുവാവ് പെൺകുട്ടിയുമായി നിരന്തരം ബന്ധപ്പെട്ടതായി പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് യുവാവിനൊപ്പം പെൺകുട്ടി ശിവകാശിയിൽ ഉണ്ടാകുമെന്നാണ് പോലീസ് കരുതുന്നത് രാജപുരം പൊലീസ് ശിവകാശി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തിവരികയാണ്
Reactions

Post a Comment

0 Comments