Ticker

6/recent/ticker-posts

വ്യാജ ഡ്രൈവിംഗ് ലൈസൻസ് കൈവശം വെച്ച കാഞ്ഞങ്ങാട് സ്വദേശിക്ക് ആറ് മാസം തടവ് ശിഷ

കാഞ്ഞങ്ങാട്: വ്യാജ ഡ്രൈവിംഗ് ലൈസൻസ് കൈവശം വെച്ച കേസിൽ കാഞ്ഞങ്ങാട് വടകര മുക്ക് സ്വദേശിയെ
 കോടതി ആറുമാസം തടവിന് ശിക്ഷിച്ചു വടകര മുക്കിലെ എംഎസ് ഹംസ ബാവയെയാണ് ഹൊസ്ദുർഗ്ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതി ശിക്ഷിച്ചത് 2018 ഫെബ്രുവരി 2ന് ഉച്ചക്ക്കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജിത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് വ്യാജ ഡ്രൈവിംഗ് ലൈസൻസുമായി ഹംസ ബാബ കുടുങ്ങിയത് സീലും ഒപ്പിലും സംശയം തോന്നിയാണ് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പാലായി പൂത്തിരിയടുക്കത്തെ പി വി ശരത്കുമാറിന്റെ പേരിലുള്ളതാണ് പ്രസ്തുത ഡ്രൈവിംഗ് ലൈസൻസെന്ന് രേഖകളിൽ നിന്നും വ്യക്തമായി തുടർന്ന് കേസെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു
Reactions

Post a Comment

0 Comments