കാഞ്ഞങ്ങാട് :കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ആ പാർട്ടിക്ക് ബാധ്യതയായി മാറിയിരിക്കുകയാണെന്ന് എൻ. സി. പി സംസ്ഥാന പ്രസിഡൻറ് പി സി ചാക്കോ പറഞ്ഞു . കാഞ്ഞങ്ങാട് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമികളെ ന്യായീകരിക്കുകയാണ് കെ സുധാകരൻ. കേസിലെ പ്രതിയുടെ തോളത്തു കയ്യിട്ടു കൊണ്ട് പ്രതികളെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറയുകയാണ്. ഹൈ സ്പീഡ് റെയിൽവേ കൊണ്ടുവരാൻ ശ്രമിച്ചവർ സെമി സ്പീഡ് റെയിൽയെ തള്ളിപ്പറ വിരോധാഭാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു ജനങ്ങളുടെ യാത്രാക്ലേശം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ ലാഭം നോക്കിയല്ല പ്രവർത്തിക്കേണ്ടത് - അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി രവീന്ദ്രൻ ജില്ലാ പ്രസിഡണ്ട് രവി കുളങ്ങര എന്നിവരും സംബന്ധിച്ചു.
0 Comments