Ticker

6/recent/ticker-posts

ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചോടിയ യുവാവ് അറസ്റ്റിൽ

വെള്ളരിക്കുണ്ട് : വീട്ടിൽ ആക്രിസാധനങ്ങൾ ശേഖരിക്കാനെത്തിയ വ്യാപാരിയുടെ വില പിടിപ്പുള്ള മൊബൈൽ ഫോൺ തട്ടിപ്പറിച്ച  ഇതേ വീട്ടിലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നും സാധനങ്ങളുമായി മടങ്ങുമ്പോൾ  ടൗണിലേക്ക് ലിഫ്റ്റ് ചോദിച്ചു വണ്ടിയിൽ കയറിയാണ്  ഫോൺ തട്ടിപ്പറിച്ച് ഓടിരക്ഷപ്പെട്ടത്. യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. മാലോം തച്ചിലേടത്തെ അഭിജിത്തിനെ (29) യാണ് വെള്ളരിക്കുണ്ട്  ഇൻസ്പെക്ടർ എം.ഒ സിബി, എസ്.ഐ  ,  എം. പി വിജയകുമാർ എന്നിവർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ആക്രി വ്യാപാരി ഷബീറിൻ്റെ ഫോണാണ് തട്ടിയെടുത്തത്. ഷബീർ അഭിജിത്തിൻ്റെ വീട്ടിലെത്തിയിരുന്നു. വീട്ടിൽനിന്ന് ആക്രി സാധനങ്ങളും വാങ്ങി വാഹനത്തിൽ കയറ്റി  മാലോം ടൗണിലേക്ക് പുറപ്പെടുമ്പോൾ തന്നെ മാലോത്ത് ഇറക്കുമോ എന്നുപറഞ്ഞ് അഭിജിത്ത് ഷബീറിനെ ഒപ്പം വണ്ടിയിൽ കയറിയിരുന്നു. വണ്ടി പുറപ്പെട്ട് അൽപം മുന്നോട്ടു നീങ്ങിയപ്പോഴാണ് ഷബീറിൻ്റെ 12,000 രൂപ വിലയുള്ള ഫോൺ തട്ടിപ്പറിച്ച് അഭിജിത്ത് വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയത്. സബീർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ്  അഭിജിത്തിനെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments