Ticker

6/recent/ticker-posts

റെയിഡ് ചെയ്ത് വ്യാജ പാസ്പോർട്ടുകളും വിമാന ടിക്കറ്റടക്കം പിടികൂടി

ബേക്കൽ:വ്യാജ വിലാസത്തിലുള്ള  പാസ്പോർട്ടുകളും  യാത്രാ രേഖകളും വീട്ടിൽ നിന്ന് പിടികൂടി: കീഴൂർ സ്വദേശിയുടെ പേരിൽ മേല്പറമ്പ പോലീസ് കേസെടുത്തു
കളനാട് കീഴൂർ സ്വദേശിയായ അബ്ദുൾ ഖാദറിന്റെ വീട്ടിൽ ഞാഴറാഴ്ച മേല്പറമ്പ സി ഐ ടി ഉത്തംദാസും സംഘവും  നടത്തിയ പരിശോധനയിൽ ബദിയടുക്ക  ചേടിക്കൽ ഹസ്സൻ കുട്ടി എന്നയാളുടെ വിലാസത്തിൽ ഉള്ള 3 പാസ്പോട്ടുകളും വിമാന ടിക്കറ്റടക്കമുള്ള യാത്രാ രേഖകളും പിടിച്ചെടുത്തു

പാസ്പോർട്ടിലെ വിലാസവും 
യാത്രാ വിവരങ്ങളും  സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഹാജരാകുന്നതിന് അബ്ദുൾ ഖാദറിന് നോട്ടീസ് നല്കി. മറ്റൊരുവിലാസത്തിൽ  പാസ്പോർട്ട് സംഘടിപ്പിച്ചത് സംബന്ധിച്ച് കൂടുതൽ വിവരത്തിന് പാസ്പോർട്ട് ഓഫീസർക്ക് പോലീസ് റിപ്പോർട്ട് നല്കും.

അടിസ്ഥാന വിവരങ്ങൾ മറച്ചു വെച്ച് തെറ്റായ വിലാസം നല്കി പാസ്പോർട്ട് സംഘടിപ്പിച്ചതിന് അബ്ദുൾ ഖാദറിന്റെ പേരിൽ ഇന്ത്യൻ പാസ്പോർട്ട് നിയമ പ്രകാരം പോലീസ് സ്വമേധയാ കേസ് എടുത്തു

ഹൊസ്ദുർഗ് കോടതിയുടെ സർച്ച് വാറൻറ് പ്രകാരം ഞായറാഴ്ച നടത്തിയ റെയ്ഡിൽ സി ഐ ടി ഉത്തംദാസി നോടൊപ്പം മേല്പറമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ശശിധരൻ പിള്ള, പോലീസുകാരായ ഷീബ, രജീഷ് എന്നിവർ പങ്കെടുത്തു
Reactions

Post a Comment

0 Comments