Ticker

6/recent/ticker-posts

പ്രവാസിയെ ഭാര്യയും മകനും ചേർന്ന് മർദ്ദിച്ചു, കണ്ണിന് കുത്തേറ്റ് പരിക്ക്

ചട്ടഞ്ചാൽ: ഗൃഹനാഥനെ ഭാര്യയും മകനും മറ്റൊരു യുവാവും  കല്ലെറിഞ്ഞും  കത്തി കൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചു സാരമായി പരിക്കേറ്റ മാഹിനാബാദിലെ എസ്. അബ്ദുല്ലക്കുഞ്ഞിയെ (56) കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് അബ്ദുള്ള കുഞ്ഞിയുടെ ഭാര്യ സീനത്ത് (43, മകൻ മുഹമ്മദ് അസറുദ്ദീൻ (25) ചട്ടഞ്ചാലിലെ ഹാരിസ് എന്നിവർക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടിലെത്തി സംസാരിച്ചുകൊണ്ടിരിക്കെയാണ് മകൻ തെറി വിളിക്കുകയും കത്തി  ചൂണ്ടി അബ്ദുള്ളക്ക്  നേരെ  നീങ്ങുകയും ചെയ്തത്. ഈ സമയത്ത് ഭാര്യ സീനത്ത്   കല്ലെടുത്തെറിയുകയായിരുന്നു. കത്തി കൊണ്ടുള്ള കുത്തിൽ കണ്ണിനു  മുകളിൽ പരിക്കേറ്റു. കല്ലേറിൽ കൈകാലുകൾക്കും പരിക്കേറ്റു. ഈ സമയത്താണ് കാറിലെത്തിയ ഹാരിസും ഇവർക്കൊപ്പം ചേർന്നത്. ഹാരിസ് അബ്ദുള്ള കുഞ്ഞിയെ തള്ളിയിടുകയായിരുന്നു. പിന്നീട് കാറിൽ തിരിച്ചു പോയി.
മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നു
Reactions

Post a Comment

0 Comments