കാഞ്ഞങ്ങാട്: രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച് പോക്സോ പ്രകാരം കേസെടുത്ത് റിമാൻഡിൽ കഴിയുന്ന ടാപ്പിംഗ് തൊഴിലാളിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടി. ചെറു പനത്തടിയിലെ സൂരജി ( 25)നെ യാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകിയത്. രാജപുരം പോലീസ് തെളിവെടുപ്പ് നടത്തിയ ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു. 15 വയസ്സുള്ള രണ്ട് വിദ്യാർഥിനികേളെയാണ് സൂരജ് പീഡിപ്പിച്ചത്. ഒരാളെ വീട്ടിൽ വച്ചും മറ്റൊരാളെ കാറിൽ വച്ചുമാണ് പീഡിപ്പിച്ചത്.
0 Comments