Ticker

6/recent/ticker-posts

മദ്രസക്ക് നേരെ ആക്രമണം, മൂന്ന് മദ്രസാധ്യാപകർക്ക് പരിക്ക്



ബോവിക്കാനം:യോഗത്തിനിടെ മദ്റസയിൽ അക്രമം മൂന്ന് പേർക്ക് പരുക്കേറ്റു. മദ്റസ ഫർണിച്ചറുകൾ തല്ലിതകർത്തു.
ബോവിക്കാനം മുതലപ്പാറ അൻസാറുൽ ഇസ് ലാം മദ്റസയിലെ സദർ മുഅല്ലിമും സമസ്ത മുദരിബുമായ ഷാഹുൽ ഹമീദ് ദാരിമി, മുഅല്ലിമിങ്ങളായ അഹമ്മദ് മുസ് ലിയാർ, ഷക്കീർ മൗലവി എന്നിവർക്കാണ് പരുക്കേറ്റത്. ഞായർ വൈകിട്ടോടെയാണ് ആക്രമം നടന്നത്. മദ്റസയിലെ ഒരു മുഅല്ലിമും ഒരു വിദ്യാർഥിയുമായി ബന്ധപ്പെട്ട് പഠന സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഈ പ്രശ്നം ചർച്ച ചെയ്യുന്നതിനായി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ  യോഗം വിളിച്ചിരുന്നു. ഈ യോഗത്തിനിടെ ഒരു സംഘം മരപലകകളും മറ്റും കൊണ്ട് സദർ മുഅല്ലിമിനെ ആക്രമിക്കുകയും മദ്റസയിലെ കസേരകളടക്കമുള്ള ഫർണിച്ചറുകൾ തകർക്കുകയുമായിരുന്നു.  പരുക്കേറ്റവരെ ചെങ്കളയിലെ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.




.
Reactions

Post a Comment

0 Comments