പാലക്കുന്ന്: ബോവിക്കാനം സ്വദേശിയും ഏറെ വർഷങ്ങളായി വെടിത്തറക്കാലിൽ താമസക്കാരനുമായ മരപ്പണിക്കാരൻ സുരാജ് എന്ന സുരേഷിനെ (45) ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്താണ് തിങ്കളാഴ്ച്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കുന്ന് കരിപ്പോടിയിൽ വാടക വീട്ടിലാണ് ഇപ്പോൾ കുടുംബം താമസം. ഭാര്യ: വിജയ. മക്കൾ: സുജിഷ, സായ
0 Comments