Ticker

6/recent/ticker-posts

ചലച്ചിത്ര നടിയെ ആക്രമിച്ച സംഭവത്തിൽ ബേക്കൽ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച്

കാഞ്ഞങ്ങാട്
 നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തിയ കേസിലെ അന്വേഷണം ഊർജിതമായി നടക്കുന്നതായി ക്രൈംബ്രാഞ്ച് സംഘം കോടതിയെ  അറിയിച്ചു. കോടതി അറിയിച്ചു. ബേക്കൽ മലാംകുന്നു  സ്വദേശി വിപിൻ ലാൽ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ  അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഒൻപതിനു പരിഗണിക്കാനിരിക്കെ എറണാകുളം  ക്രൈംബ്രാഞ്ചാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യിൽ ഇക്കാര്യം ബോധിപ്പിച്ചത്.  കേസിലെ മാപ്പുസാക്ഷിയാണിയാൾ.  നടനും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി. ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ്കുമാർ കോ ട്ടാത്തലയാണ് വിപിൻലാലിനെ
 നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടത്തിയത്.
2020 ജനുവരി 24-ന് പ്രദീപ് കുമാർ  കോട്ടാത്തല നേരിട്ടു വന്നും പിന്നീട് ഫോണിൽ വി ളിച്ചും കത്തെഴുതിയും ഭീഷണിപ്പെടുത്തിയെന്നായിരുന്നു വി പിൻലാലിന്റെ പരാതി. തുടർന്ന് പ്രദീപ് അറസ്റ്റിലാകുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. കേസന്വേഷണം നിലച്ചിരിക്കുകയാണന്നും അന്വേഷണ പുരോഗതി അറിയണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. പി.വൈ. അജയ കുമാർ മുഖേന ഹൊസ്ദുർഗ്
 ഒന്നാം ക്ലാസ് ജുഡീഷ്യൽ മജി സ്ട്രേട്ട് കോടതി (രണ്ട് )യിൽ  ഹർജി നൽകിയത്. അന്വേഷണം വേഗതയിൽ നടക്കുന്നുണ്ടെന്ന് അറിയിച്ച ക്രൈംബ്രാഞ്ച് ഇതു സംബന്ധിച്ച വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്.

 നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കാക്കനാട് സബ്ജയിലിൽനിന്ന് ദിലീപിന് കത്തെഴുതിയെന്ന കാര്യം വെളിപ്പെടുത്തിയത് വി പിൻലാലാണ്. അന്നു മറ്റൊരു കേസിൽ സബ് ജയിലിൽ കഴി ഞ്ഞിരുന്ന ഇയാളാണ് സുനിക്ക് കത്തെഴുതിക്കൊടുത്തത്. ഇതേ തുടർന്ന് വിപിൻലാൽ പ്രതിയായി. പിന്നീട് അന്വേഷണസംഘം ഇയാളെ മാപ്പുസാക്ഷിയാക്കുക യായിരുന്നു
Reactions

Post a Comment

0 Comments