നീലേശ്വരം : ജനമൈത്രി ട്രോമാ കെയർ വളണ്ടിയേർസ് നീലേശ്വരം പോലീസ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർമാരായ സംസ്ഥാന പോലീ മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന് അർഹനായ .കെ.വി.പ്രദീപൻ , നീലേശ്വരം റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡു നേടിയ ശൈലജ എം എന്നിവരെയാണ് ആദരിച്ചത്
നീലേശ്വരം വ്യപാര ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ട്രോമ കേയർ ജില്ലാ പ്രസിഡന്റ് രാധകൃഷ്ണൻ എം.കെ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡി വൈ എസ് പി.. വി ബാലകൃഷ്ണൻ ഉപഹരം നൽകി ആദരിച്ചു. നീലേശ്വരം സി.ഐ ശ്രീഹരി കെ.പി , സബ്ബ് ഇൻ പെക്ടർ ജയന്ദ്രൻ ഇ, കൗൺസിലർ ഈ ഷജീർ , വിനോദ് കുമാർ എ , ഉദയൻ പാലായി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു ജനമൈത്രി ട്രോമാ കെയർ വളണ്ടിയർമാരായ ഷെരീഫ് , സന്ദീപ് കൊട്ടറ , ഷാജി, ജനാർദ്ദനൻ , ശ്രീരാജ് , ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.
ജനമൈത്രി ട്രോമാകെയർ വളണ്ടിയർമാരായ കെവി ശ്രീരാജ് പാലക്കാട്ട് സ്വഗതവും, രഞ്ജിത്ത് കരിപ്പോത്ത് നന്ദിയും പറഞ്ഞു.
0 Comments