Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് മർച്ചന്റ്സ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാളത്തെ മൽസരം 9ന്ബുധനാഴ്ചത്തേക്ക് മാറ്റി

 കാഞ്ഞങ്ങാട്: മർച്ചൻ്റ്സ് അസോസിയേഷൻ്റെ കാൽ നൂറ്റാണ്ടിൻ്റെ  ചരിത്രത്തിലാദ്യമായി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒന്നിൽ കൂടുതൽ പേരുകൾ വന്നു. മത്സരം ഉറപ്പിച്ചതോടെ  ഇന്നലെ നടത്താനിരുന്ന  തെരഞ്ഞെടുപ്പ്  നാളേയ്ക്കു മാറ്റിയെങ്കിലുംം ഇന്ന് വീണ്ടും തിയ്യതി മാറ്റി. 9 ന് ബുധനാഴ്ചവോട്ടെടുപ്പ് നടക്കും. വോട്ടടർ പട്ടികയിൽ ചിലർ കൃതിമംം ആരോപിച്ചിരുന്നു.ഇന്നലെ നടന്ന ജനറൽബോഡി യോഗത്തിലാണ് പ്രസിഡണ്ടു സ്ഥാനത്തേക്ക് മത്സരം വന്നത്.  നിലവിലുള്ള പ്രസിഡണ്ട് സി. യൂസഫ് ഹാജിയുടെ പേര് വീണ്ടും ഈ  സ്ഥാനത്തേക്കുയർന്നു വന്നതോടെ  അദ്ദേഹത്തിനെതിരായി മറ്റൊരു പേരും ഉയർന്നതോടെ മത്സരം നടക്കുമെന്നുറപ്പായി. യൂത്ത് വിങ്ങ് ഭാരവാഹി ഷമീർ ഡിസൈൻ്റെ പേരാണുയർന്നു വന്നത്  നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകുമെന്നതിനാൽ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ്  മാറ്റുകയായിരുന്നു. സാധാരണയിൽ വരവ് ചെലവ് കണക്കുകൾ അംഗീകരിച്ച ശേഷം പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. ഇതുവരെയായി പ്രസിഡണ്ടിനെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തിരുന്നത്. ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ സജിക്കാണു തെരഞ്ഞെടുപ്പ് ചുമതല.  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് അഹമ്മദ് ഷെരീഫാണ് യോഗം ഉദ്ഘാടനം ചെയ്തത്. 
Reactions

Post a Comment

0 Comments