Ticker

6/recent/ticker-posts

മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പോലീസ് വീണ്ടും എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി.രണ്ടുപേരെ അറസ്റ്റുചെയ്തു. ഹോസ്ദുർഗ് സി.ഐ കെപി.ഷൈനും സംഘവും നടത്തിയ പരിശോധനയിൽ കുശാൽനഗറിൽ നിന്നും 260 മില്ലിഗ്രാം എംഡി എം എ യുമായി ഹോസ്ദുർഗ് ബീച്ചിലെ  കെ.അറഫാത്തിനെ (30) അറസ്റ്റ് ചെയ്തു. മറ്റൊരുസംഭവത്തിൽ ഹോസ്ദുർഗ് എസ്.ഐ. കെ. ശ്രീജേഷും സംഘവും  മരക്കാപ്പ് കടപ്പുറത്ത് നിന്നും 1380 ഗ്രാം എം ഡി എം എ യുമായി മരക്കാപ്പിലെശ്യാം മോഹനനെ (30) അറസ്റ്റ് ചെയ്തു.  സഞ്ചരിച്ച കെ എൽ 59 ആർ 4651  ബുള്ളറ്റും പോലീസ് കസ്റ്റഡിയിലെടുത്തു.  അന്വേഷണ സംഘത്തിൽ എസ് ഐ. സുവർണ്ണൻ, സിവിൽ  പോലീസ് ഉ ദ്യോഗസ്ഥരായ പ്രഭേഷ്, 'എന്നിവരുമുണ്ടായിരുന്നു.
Reactions

Post a Comment

0 Comments