മൊഗ്രാൽ. പായസം നൽകിയും കളിപ്പാട്ടങ്ങൾ വിതരണംചെയ്തും, രക്ഷിതാക്കളുടെ സജീവ സാന്നിധ്യവുമായപ്പോൾ മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ നടത്തിയ പ്രവേശനോത്സവം കുരുന്നുകൾക്ക് ആവേശമായി മാറി.
അംഗൻവാടി പരിസരത്ത് കുട്ടികളും,രക്ഷിതാക്കളും, ജനപ്രതിനിധികളും ചേർന്ന് പ്രവേശനോത്സവ വിളംബരവും സംഘടിപ്പിച്ചു.
ചടങ്ങ് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു. എം എ മൂസ, മുഹമ്മദ് അബ്‌കോ, അഷ്‌റഫ് കെ കെ,കുടുംബശ്രീ അംഗം സഫിയ, ആശിർവാദ് മഹിളാസംഘം അംഗം നഫീസ, ആയിഷ-മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. അംഗൻവാടി ടീച്ചർ യശോദ സ്വാഗതം പറഞ്ഞു.
ഫോട്ടോ : മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ പ്രവേശനോത്സവ ത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള പഠനോപകരണ, കളിപ്പാട്ടങ്ങൾ അടങ്ങിയ കിറ്റ് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ വിതരണം ചെയ്യുന്നു.
0 Comments