Ticker

6/recent/ticker-posts

ചോറ് സാമ്പാർ അവിയൽ തൈര് ജയിലിലെ ഭക്ഷണം കഴിച്ച് പി സി ജോർജ്ജ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ റിമാൻ്റിലുള്ള പിസി ജോർജ്ജ് കഴിച്ചത് ജയിൽ ഭക്ഷണം ചോറ് സാമ്ബാര്‍, അവിയല്‍, തൈര് എന്നിവയായിരുന്നു ജില്ലാ ജയിലില്‍നിന്ന് ജോര്‍ജ് കഴിച്ചത്. അതിനിടെ, ജില്ലാ ജയിലില്‍നിന്ന് അദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളും സുരക്ഷയും കണക്കിലെടുത്താണ് ജോര്‍ജിനെ ജില്ലാ ജയിലിനു തൊട്ടടുത്തുള്ള സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പൂജപ്പുരയിലെ ആശുപത്രി സെല്ലിലാണ് അദ്ദേഹമുള്ളത്. ഇവിടെ കിടക്ക, ഫാന്‍, മേശ, കസേര തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശമുള്ളതിനാല്‍ ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിക്കാനും അനുമതിയുണ്ട്.

ഉച്ചയ്ക്കാണ് ചോറും സാമ്ബാറും അവിയലും ചേര്‍ന്നുള്ള ഭക്ഷണം. വൈകീട്ട് ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് നല്‍കിയത്. ചായയും കുടിച്ചു. സെല്ലില്‍ വായിക്കാനായി മാസികകള്‍ നല്‍കിയിട്ടുണ്ട്.

അതിനിടെ, മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്
Reactions

Post a Comment

0 Comments