Ticker

6/recent/ticker-posts

സർക്കസ് കുലപതി ജമിനി ശങ്കർ വിടവാങ്ങി

കാഞ്ഞങ്ങാട്: ഇന്ത്യൻ സർക്കസിന്റെ കുലപതി ജമിനി ശങ്കരൻ (100) അന്തരിച്ചു.   ജംബോ, ജമിനി സർക്കസ് സ്ഥാപകനാണ്. ജമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളടക്കം തഞ്ച് സർക്കസ് കമ്പനികളുടെ ഉടമയാ യിരുന്നു.
ഇന്ത്യൻ സർക്കസിനെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നവരിൽ പ്രമുഖനായിരുന്നു. ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ. 1951 ൽ ആണ് ജമിനി ശങ്കരൻ സൂറത്തിനടുത് ബില്ലിമോറിയിൽ ജമിനി സർക്കസ് തുടങ്ങിയത്. പിന്നീട്  1977  ജംബോ സർക്കസും തുടങ്ങി. കണ്ണൂർ വാരം സ്വദേശിയാണ്. 
രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തില്‍ വയര്‍ലെസ് വിഭാഗത്തില്‍ നാലുകൊല്ലം സേവനം ചെയ്തിട്ടുണ്ട്. സൈനിക ജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തിയ ശേഷം സര്‍ക്കസ് രംഗത്ത്  സജീവമായി.. ട്രെപ്പീസ് ഹൊറിസോണ്ടല്‍ ഇനങ്ങളിലെ പ്രകടനം അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചു. ബോസ് ലയണ്‍ സര്‍ക്കസില്‍ കലാകാരനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗ്രേറ്റ് റെയ്മന്‍ സര്‍ക്കസിലെത്തി. അഞ്ച് വര്‍ഷത്തോളം സര്‍ക്കസ് കലാകാരനായി ജീവിച്ച ശേഷമാണ് സ്വന്തം സര്‍ക്കസ് കമ്പനി തുടങ്ങിയത്.
മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് വാങ്ങി വിപുലീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ശങ്കരന്‍ ജെമിനി ശങ്കരനായത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി ജെമിനി വളര്‍ന്നത് അദ്ദേഹത്തിൻ്റെ പ്രയത്നഫലമായാണ്. കണ്ണൂർ വാരം സ്വദേശിയാണ്.ഭാര്യ: പരേതയായ ശോഭന; മക്കൾ: അജയ്, അശോക് ശങ്കർ,രേണു.
Reactions

Post a Comment

0 Comments