Ticker

6/recent/ticker-posts

മാംഗോ ഫെസ്റ്റ് നാളെ മുതൽ കർഷകതിലകം മാധവിയുടെ പുരയിടത്തിലെ മൂന്ന് കൂട്ടം മാമ്പഴവും

കാഞ്ഞങ്ങാട് : പടന്നക്കാട് കാർഷിക
കോളേജിൽ മാംഗോ ഫെസ്റ്റ് നാളെ മുതൽ . കർഷകർക്ക്
 കൈത്താങ്ങായി മലബാർ മാംഗോഫെസ്റ്റ് മധുരം 23'. മലബാർ മംഗോഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്ന 23 മാമ്പഴവൈവിധ്യങ്ങളോടൊപ്പം കാസർകോടിന്റെ കർഷകതിലകം മാധവിയുടെ പുരയിടത്തിൽനിന്നും ശേഖരിച്ച 3 മാമ്പഴയിനങ്ങളും.14 ഓളം വ്യത്യസ്ത മാമ്പഴ വകഭേദങ്ങളാണ് മാധവിയമ്മയുടെ പരിപാലനയിലുള്ളത്. ഇവയിൽ നിന്ന് 2 ക്വിന്റലോളം നീലം, കുട്ട്യാറ്റൂർ, റുമാനി ഇനങ്ങൾ കാർഷിക കോളേജ് വിദ്യാർത്ഥികൾ തന്നെ നേരിട്ട് വിളവെടുത്തു. മമ്പഴങ്ങൾക്ക് ന്യായമായ വില നൽകിയത് കർഷക കുടുംബത്തിന് കൈത്താങ്ങുമായി. വിപണി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മാമ്പഴ കർഷകർക്ക്  ആശ്വാസമായിരിക്കുകയാണ് മധുരം '23.
Reactions

Post a Comment

0 Comments