കാഞ്ഞങ്ങാട് : ഹൊസ്ദുർഗ്, ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ മേഖലയിലെ SSLC, + 2 പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്
നേടിയ തൊള്ളായിരത്തോളം വിദ്യാർത്ഥികൾക്കായി കാസർഗോഡ് ജില്ലാ പഞ്ചായത്ത് എ പ്ലസ്
മീറ്റ് നടത്തി. കാഞ്ഞങ്ങാട് മണ്ഡലം എം എൽ എ ഇ . ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യ
ക്ഷത വഹിച്ചു. മികച്ച വിജയം നേടിയ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല , വിദ്യാഭ്യാസത്തിൽ മികച്ച ഇടപെടൽ നടത്തിയഅശ്വതി മനോജ് എന്നിവരെ ആദരിച്ചു. ജില്ലാ കലക്ടർ കെ. ഇമ്പ ശേഖരൻ മുഖ്യാതിഥിയായി . അസാപ് കേരള ചെയർപേർസൺ ഉഷ ടൈറ്റസ് ബോധവൽക്കരണ ക്ലാസ് നടത്തി. ഷാനവാസ് പാദൂർ , കെ .വി . സുജാത , ടി. ശോഭ , എസ് .പ്രീത, ഷിനോജ് ചാക്കോ , കെ വി ശ്രീലത, കെ സബീഷ് , കെ.മീന , കെ വി രാജേഷ് എന്നിവർ സംസാരിച്ചു ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി ഷെറി സ്വാഗതവും ജൂനിയർ സൂപ്രണ്ട് കെ രാജേന്ദ്ര നന്ദി പറഞ്ഞു.
0 Comments