Ticker

6/recent/ticker-posts

പനി ബാധിച്ച് അധ്യാപക വിദ്യാർത്ഥിനി മരിച്ചു

കാഞ്ഞങ്ങാട്:  പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കം പടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി (28) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നാട്ടക്കല്ല് സ്വദേശിനിയാണ്.
ടി.ടി.സി. വിദ്യാർഥിനിയാണ് അശ്വതി. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതൽ അശ്വതിക്ക് പനിയുണ്ടായിരുന്നു. അന്നുതന്നെ കാസർകോട് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പനി മൂർച്ഛിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചാണ് മരണം. ആറ് വയസുള്ള കുട്ടിയുണ്ട്.
ജില്ലയിൽ നിത്യവും നൂറ് കണക്കിന്
 പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി സംശയിക്കുന്ന ഒമ്പതുപേർ നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്. 619 പേരാണ് ജില്ലയിൽ പനി ബാധിച്ച് ചികിത്സതേടിയിരിക്കുന്നത്. ഇതിൽ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments