Ticker

6/recent/ticker-posts

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം ആറാം നിലയില്‍ നിന്ന് ചുമന്നിറക്കി

കാസര്‍കോട്:  രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കല്‍ സ്വദേശി രമേശന്‍റെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര‍്ന്ന് ഇന്ന് ആറാം നിലയില്‍ നിന്ന് ചുമന്ന് ഇറക്കിയത്. ആശുപത്രിയിലെ പ്രധാന ലിഫ്റ്റ് കേടായിട്ട് മൂ്ന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല. ലിഫ്റ്റ് നന്നാക്കുന്നതില്‍ മെല്ലപ്പോക്കെന്നാണ് പരാതി. 
പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്നുമാണ് അധികൃതരുടെ വിശദീകരണം.ലിഫ്റ്റ് നന്നാക്കാന്‍ വൈകിയത് സംബന്ധിച്ച് ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആരോഗ്യ വിഭാഗം വിജിലന്‍സും ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും അടക്കമുള്ളവ ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ ദുരവസ്ഥ
ഇപ്പോഴും തുടരുകയാണ്.
Reactions

Post a Comment

0 Comments