മാണിക്കോത്ത്:മാണിക്കോത്ത് മഡിയൻ സ്വദേശി കണ്ടത്തിൽ മുഹമ്മദ് 52 ദുബായിൽ നിര്യാതനായി.
റാഷിദിയ ആശുപത്രിയിലാണ് മരണം.
കഴിഞ്ഞ ദിവസം അസുഖത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം
പരേതരായ മൊയ്‌തിൻ മൗലവിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ ആമിന. മക്കൾ:റിസാ ഫാത്തിമ, ഷിബിലി, ഷഹബാസ്, സുൽഫത്ത് സഹോദരങ്ങൾ;, അബ്ദുല്ല, ബഷീർ, നഫീസ, റഷീദ , ഫസീല.
നടപടി ക്രമങ്ങൾ പൂർത്തീകരിച് ഇന്ന് രാത്രിയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം മംഗലാപുരത്ത് എത്തിക്കും. പുലർച്ചയോടെ മാണിക്കോത്ത് വീട്ടിൽ എത്തുമെന്നാണ് കരുതുന്നത്.
0 Comments