നീലേശ്വരം:പള്ളിക്കര റെയിൽവേ ഗേറ്റിൽ ലോറിയിടിച്ചതിനെതുടർന്ന് ഗേറ്റ് തുറക്കാൻ കഴിയാത്ത അവസ്ഥയായി. ഇതേ തുടർന്ന് ദേശീയപാതയിൽ ഗതാഗത സ്തംഭനമുണ്ടായി. ഇന്ന് രാവിലെയായിരുന്നു അപകടം. നൂറ് കണക്കിന് വാഹനങ്ങൾ ദേശീയ പാതയിൽ കുടുങ്ങി .
അതിനിടെ കണ്ണൂർ ഭാഗത്ത് നിന്നും വന്ന
ഏതാനും വാഹനങ്ങൾ മേൽപ്പാലത്തിൽ കയറി. കെ.എസ്.ആർ.ടി.സിയ ടക്കം പാലത്തിൽ കയറി. എന്നാൽ മറുകര
ബ്ലോക്ക് ചെയ്തിരുന്നു. ഇത് നീക്കിയാണ് ഏതാനും വാഹനങ്ങൾ മേൽപ്പാലം
വഴി കടന്നുപോയത്. പിന്നീട് മേൽപ്പാലം അടക്കുകയും ചെയ്തു.
പിന്നീട് വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു കണ്ണൂരിൽ നിന്നും വിദഗ്ധർ വന്നതിനുശേഷം 11.30 മണിയോടെ ഗേറ്റ് തുറന്നു .
0 Comments