Ticker

6/recent/ticker-posts

സഹകരണ പരിശീലനകോളേജ് കലോൽസവം നടത്തി

കാഞ്ഞങ്ങാട്:-രണ്ടുദിവസങ്ങളിലായി താള ലയ വിസ്മയങ്ങളോടെ മികച്ച പങ്കാളിത്തത്തിൽ കുന്നുമ്മൽ സഹകരണ പരിശീലന കോളേജ് കലോത്സവം കലോപ്സിയ 2K23 നടന്നു.മേലാംകോട് ലയൺസ് ഹാളിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം വും മുൻ എംഎൽഎയുമായ കെ.കെ.നാരായണൻ അധ്യക്ഷത വഹിച്ചു.സിനിമാതാരങ്ങളായ സന്തോഷ് കിഴാറ്റൂർ,പി പി കുഞ്ഞികൃഷ്ണൻ എന്നിവർ മുഖ്യ അതിഥികളായി .ഹൊസ്ദുർഗ്  സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.  വി.നാരായണൻ,സ്റ്റാഫ് പ്രതിനിധി ബി.സജിത്ത് ലാൽ എന്നിവർ സംസാരിച്ചു.
കോളേജ് പ്രിൻസിപ്പാൾ പി.വി രാജേഷ് സ്വാഗതവും പ്ലാനിങ് ഫോറം അംഗം കെ വി സന്തോഷ് നന്ദിയും പറഞ്ഞു.
കഥാരചന ,കവിത രചന,ഉപന്യാസം,നാടൻ പാട്ട്,കൈകൊട്ടിക്കളി,തിരുവാതിര,സിനിമാറ്റിക് ഡാൻസ്,നാടകം തുടങ്ങി 21 ഇനങ്ങളിലായാണ് മത്സരം നടന്നത്.ചിലങ്ക, നാദംഎന്നീ ഗ്രൂപ്പുകളിലായി 125 ഓളം മത്സരാർത്ഥികൾ വിവിധ ഇനങ്ങളിൽ പങ്കാളിയായി.
മത്സര വേദിയിൽ നാടൻ ചായക്കട ഒരുക്കിയത് പ്രത്യേകം ശ്രദ്ധേയാകർഷിച്ചു.
Reactions

Post a Comment

0 Comments