കോഴിക്കോട്: മാസശമ്പളവും അലവൻസും തികയുന്നില്ലെന്ന്രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.
മാസം ഒരു ലക്ഷം കടമാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ . ഡീസലിനും കറന്റിനും വീട്ടുവാടകയ്ക്കും എല്ലാമായി വലിയ തുക വാടക നൽകാനുണ്ട്. ഇതെല്ലാം അലവൻസിൽനിന്ന് നൽകേണ്ടതുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. ഒരു സ്വകാര്യ റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഉണ്ണിത്താന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.
എം.പിക്ക് ഒരു മാസത്തെ ശമ്പളം ഒരു ലക്ഷം രൂപയാണ്. അലവൻസ് 90,000 രൂപയും. ഒരു ഡ്രൈവറെ കേരള സർക്കാർ തരുന്നുണ്ട്. കേരള സർക്കാർ സർവീസിലുള്ള ഒരാളുടെ സേവനം പേഴ്‌സനൽ അസിസ്റ്റന്റായും ലഭിക്കും. 40,000 രൂപ ഇഷ്ടമുള്ള സ്റ്റാഫിനെ വയ്ക്കാനും കേന്ദ്ര സർക്കാർ തരുന്നുണ്ട്. എത്ര സ്റ്റാഫിനെ വേണമെങ്കിലും നമ്മുടെ ഇഷ്ടം പോലെ വയ്ക്കാം. അവർക്കെല്ലാം ഈ തുകയിൽനിന്നു തന്നെ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
'കാസർകോട് എം.പിയായിട്ട് നാല് വർഷമായി. ഇതുവരെ ഒരു തുള്ളി ഡീസൽ ഞാൻ കാസർകോട്ടുനിന്ന് ആരുടെ കൈയിൽനിന്നും അടിച്ചിട്ടില്ല. ഒരു കമ്മിറ്റിയുടെ കൈയിൽനിന്നും. ഞാൻ എവിടെപ്പോയിട്ടുണ്ടോ അവിടെയെല്ലാം പരിശോധിക്കാം. എന്റെ ഒരു മാസത്തെ ഡീസലിന്റെ ചെലവ് ഒന്നേക്കാൽ ലക്ഷം രൂപയാണ്. അതിൽ 25,000 രൂപ കടമാണ്. 90,000 രൂപയിൽ 20,000 വീടിനു വാടകയായി നൽകണം. കറന്റ് ചാർജ് എല്ലാമായി പത്തു രൂപയാകും. എം.പിയായപ്പോൾ ഒരു ഇന്നോവ കാറെടുത്തിരുന്നു. അതിന് 30,000 രൂപ സി.സി അടക്കണം.
ഗംഗ, യമുന, സരസ്വതി എന്നിങ്ങനെ എം.പിമാർക്കു വേണ്ടി പുതിയ മൂന്നു സമുച്ചയം നിർമിച്ചിട്ടുണ്ട്. 13 നിലയാണ് ഒരു സമുച്ചയത്തിൽ. യമുനയിലെ അതിമനോഹരമായ ഒരു ഫ്‌ളാറ്റിലാണ് ഞാൻ താമസിക്കുന്നത്. രണ്ട് ഡ്രോയിങ് റൂമുമുണ്ട്. എന്തൊക്കെ സാധനങ്ങൾ എം.പിക്ക് ആവശ്യമുണ്ടോ, അതെല്ലാം തരും. മൂന്ന് മുറിയിൽ മൂന്ന് ടി.വി വേണമെങ്കിൽ അത്, കംപ്യൂട്ടർ വേണമെങ്കിൽ അത്, ലാപ്‌ടോപ് വേണമെങ്കിൽ അത്. പക്ഷെ, അതിനെല്ലാം വാടക കൊടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ വീട്ടിൽ സെൻട്രലൈസ്ഡ് എ.സിയാണ്. അവിടെ കറന്റ് ചാർജ് മാത്രം 10,000-20,000 രൂപയാകും. ഇതെല്ലാം അലവൻസിൽനിന്നു നൽകണം. ഒരു നയാപൈസ ഞാനിന്നുവരെ പിരിച്ചിട്ടില്ല. സംഭാവന മേടിച്ചിട്ടില്ല. മറ്റൊരു വരുമാനവുമില്ലാത്തയാളാണ് ഞാൻ. ഒരു ലക്ഷം രൂപ ഓരോ മാസവും കടമാണെന്ന്
'
0 Comments