കാഞ്ഞങ്ങാട്: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി ഓഫീസ് കോട്ടച്ചേരി കുന്നുമ്മലിൽ പ്രവർത്തനമാരംഭിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂർ പി. ലില്ലീസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ഒ. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, സംസ്ഥാന സെക്രട്ടറി പി. കെ. അബ്ദുല്ല, സംസ്ഥാന കമ്മിറ്റി അംഗം ജലീൽ കാപ്പിൽ, ജില്ലാ സെക്രട്ടറി പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
0 Comments