മണ്ണാർക്കാട് :
വ്യാജരേഖ കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ.വിദ്യ ക്ക് ജാമ്യം. പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ
പ്പോഴാണ് കോടതി ജാമ്യമനുവദിച്ചത്.
കേരളം വിട്ട് പോകരുത് , അര ലക്ഷം കെട്ടിവെക്കണം തുടങ്ങിയ ഉപാധികളുണ്ട്.
വിദ്യയെ അറസ്
റ്റ് ചെയ്യാൻ നീലേശ്വരം പൊലീസിന്
കോടതി അനുമതി നൽകി. വിദ്യ ഉടനെ
നീലേശ്വരം പൊലീസിലെത്തും.
. മഹാരാജാസിന്‍റെയെന്നല്ല ഒരു കോളജിന്‍റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യ പറഞ്ഞിരുന്നു. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്‍റെ വീട്ടില്‍നിന്ന് വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
0 Comments