Ticker

6/recent/ticker-posts

ബാലതാരം വി. അശ്വിൻ മധു നിര്യാതനായി

നീലേശ്വരം :കരിന്തളം കാലിച്ചാ മരത്തെ ഞാണിക്കോടൻ മധു ജിഷ ദമ്പതികളുടെ മകൻ അശ്വിൻമധു .വി (17)  നിര്യാതനായി. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്നുചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. എൻഡോസൾഫാൻ ആസ്പദമാക്കി നിർമ്മിച്ച വിഷക്കാറ്റ് സിനിമയിലും ലഹരിക്കെതിരെ കിനാനൂർ -കരിന്തളം ഗ്രാമ പഞ്ചായത്തും കേരള എക്സൈസ് വകുപ്പും ചേർന്ന് നിർമ്മിച്ച് തിരുവനന്തപുരം സംസ്ഥാന ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിച്ച് അവാർഡ് നേടിയ കനലെരിയും ബാല്യം സിനിമയിലെ പ്രധാന വേഷത്തിലും ലാൽ നായകനായ ചന്ദ്രഗിരിയിലും മറ്റ് വിവിധ ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സഹോദരങ്ങൾ: നയന, അഥർവ്. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ .
Reactions

Post a Comment

0 Comments