കണ്ണൂര്‍ നഗരത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ പ്രാദേശികമാധ്യമപ്രവര്‍ത്തകന്‍
ചികിൽസക്കിടെ മരിച്ചു.
നഗരത്തിലെ പഴയബസ് സ്റ്റാന്‍ഡില്‍ നിന്നും തലയ്ക്കടിയേറ്റ നിലയില്‍ ബോധരഹിതനായി കണ്ടെത്തിയ പ്രാദേശിക ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജിദാമോദരന്‍(52) ആണ് മരിച്ചത്. കഴിഞ്ഞ മെയ് 17-ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പാപ്പിനിശേരി കരിക്കന്‍കുളം സ്വദേശി ഷാജിദാമോദരനെ അതീവഗുരുതരമായനിലയില്‍ ബോധരഹിതനായ നിലയില്‍ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയത്. ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഷാജിയെ കണ്ണൂര്‍ ടൗണ്‍
പൊലീസ്
ജില്ലാ ആശുപത്രിയിലെത്തിച്ചതാണ്. നില ഗുരുതരമായതിനെ തുടര്‍ന്ന് തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഷാജിയെ പഴയ ബസ് സ്റ്റാന്‍ഡിൽ
ഗുരുതരമായ നിലയില്‍ കണ്ടെത്തിയ സംഭവം വാഹനാപകടമാണെന്നാണ് പൊലിസ് ആദ്യം കണ്ടെത്തിയത്. സംഭവദിവസം രാത്രി പത്തുമണിയോടെ പാപ്പിനിശേരിയില്‍ റോഡരികില്‍ നിന്ന ഷാജിയെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയും ഗുരുതരമായ അവസ്ഥയില്‍ അതേ കാറില്‍ തന്നെ കണ്ണൂരിലെ ആശുപത്രിയിലേക്കു കൊണ്ടുവരികയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ഷാജിയെ കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു കാര്‍ യാത്രക്കാര്‍ കടന്നുകളഞ്ഞുവെന്ന് സൃഹൃത്ത് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പാപ്പിനിശേരിയില്‍ നിന്നും ഷാജിക്ക് വാഹനമിടിച്ചുവെന്ന പരാതി തെറ്റാണെന്ന് പൊലിസ് അന്വേഷണത്തില്‍ പിന്നീട് തെളിഞ്ഞിട്ടുണ്ട്.
അപകടമുണ്ടാക്കിയെന്നു പറയുന്ന കാര്‍ പൊലിസ് കസ്റ്റഡിയിലെടുക്കുകയും വാഹനഉടമയെ ചോദ്യം ചെയ്തുവെങ്കിലും സംഭവദിവസം പാപ്പിനിശേരിയില്‍ വെച്ചു തങ്ങളുടെ കാര്‍ അപകടത്തില്‍പ്പെട്ടുവെന്നെങ്കിലും അതു ഷാജിയെയല്ല ഇടിച്ചതെന്നു ഇവര്‍വ്യക്തമാക്കി. കാറിടിച്ചു പരുക്കേറ്റയാളെ അന്നു തന്നെ കണ്ണൂര്‍ എ.കെ. ജി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന ഇവരുടെ മൊഴിയുംവിശ്വസനീയമാണെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അന്നേ ദിവസം ആശുപത്രിയില്‍ കാറിടിച്ചുയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അതു ഷാജിയല്ലെന്ന് പൊലിസ് തിരിച്ചറിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്നത്. ഈക്കാര്യത്തില്‍ ഷാജിയുടെ മൊഴിയെടുക്കാന്‍ കഴിയാത്തത് അന്വേഷണത്തിന് തടസമായി മാറിയിരുന്നു.
0 Comments