കൊലപ്പെടുത്തി ജഡം കക്കൂസ് ടാങ്കിൽ തള്ളിയ രണ്ട് പേർ അറസ്റ്റിൽ , 6 പവൻ സ്വർണത്തിന് വേണ്ടിയാണ് അറും കൊലയെന്ന് തെളിഞ്ഞു.
തലക്കടിച്ചു വീഴ്ത്തി മൂന്ന് കല്ലുകൾ തലയിലിട്ടു.
സീതാംഗോളി, ചൗക്കാട് സ്വദേശിയും കുഴൽക്കിണർ ഏജന്റുമായ തോമസ് ക്രാസ്റ്റ (63)യെ കൊലപ്പെടുത്തി ചാക്കിൽകെട്ടി സെപ്റ്റിക് കുഴിയിൽ തള്ളിയെന്ന കേസിലാണ് രണ്ടുപേർ പൊലീസ് പിടിയിലായത് . സീതാംഗോളിയിൽ
താമസക്കാരായ മുനീർ 4 1 , അഷറഫ് 40
എന്നിവരാണ് ഇന്ന് വൈകീട്ട് അറസ്
റ്റി ലായത് . മുനീറിന്റെ ഭാര്യാ സ
ഹോദരനാണ് അഷറഫ് .
തോമസ് ക്രാസ്റ്റയെ ഇവരുടെ താമസസ്ഥലത്തേക്ക് വിളിച്ചു വരുത്തി
ഇരുമ്പ് വടി
കൊണ്ട് തലക്കടിച്ചു. ശേഷം മരണം ഉറപ്പ് വരുത്താൻ മൂന്ന് കല്ലുകൾ പ്രതികൾ തലക്കിട്ടതായി പൊലീസ് പറഞ്ഞു.
കൊലപ്പെടുത്തിയശേഷം ചാക്കിൽകെട്ടി വീടിന് സമീപത്തെ പറമ്പിലെ സെപ്റ്റിക് കുഴിയിൽ തള്ളുകയായിരുന്നുവെന്ന്
പൊലീസ് ഉത്തര മലബാറി
നോട് പറഞ്ഞു. 5 പവന്റെ മാലയും ഒരു പവൻ മോതിരവുമാണ് പ്രതികൾ കവർന്നത്. കൊലക്കു പ
യോഗിച്ച ആയുധങ്ങളും പണവും ആഭരണവും ജഡംപൊതിയാൻ ഉപ
യോഗിച്ചതുണിയുടെ ബാക്കി ഭാഗവും
പൊലീസ് കണ്ടെത്തി. കൊല നടത്തിയ രീതി പ്രതികൾ
പൊലീസിന് കാട്ടിക്കൊടുത്തു.
ജില്ലാ പൊലീസ് ചീഫ് ഡോ.വൈഭവ് സക്സേന, കാസർകോട് ഡിവൈഎസ്പി പി കെ സുധാകരൻ, അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാനഗർ സി ഐ പ്രമോദ്, ബദിയടുക്ക എസ് ഐ കെ പി വിനോദ് കുമാർ, ഗ്രേഡ് എസ് ഐ ലക്ഷ്മീനാരായണൻ, എസ് ഐ ഫിറോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക സംഘമാണ് കേസ് തെളിയിച്ച് പ്രതികളെ
0 Comments