Ticker

6/recent/ticker-posts

തട്ടു കടകളിൽ പരിശോധന പഴകിയ ഭക്ഷണങ്ങൾ പിടികൂടി റോഡരികിൽ മൽസ്യ കച്ചവടം നടത്തിയവർക്ക് നോട്ടീസ്

കാഞ്ഞങ്ങാട് : തട്ടു കടകളിൽ നടന്ന പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി.
നഗരസഭ ആരോഗ്യവിഭാഗം കോട്ടച്ചേരിമുതൽ പടന്നകാടുവരെ പത്തോളം തട്ടുകടകളിൽ നടത്തിയ വ്യാപക രാത്രികാലപരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങളും  നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടിയത്.
 നഗരസഭ ക്ലീൻ സിറ്റി മാനേജരായ  ഷൈൻ പി തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.  മലിനജലംപൊതു വഴിയിൽഒഴിക്കുന്നതായും കണ്ടെത്തി. ഏഴു സ്ഥാപനങ്ങൾക്കു പിഴ നോട്ടീസ് നൽകി  അനധികൃതമായി റോഡുവക്കിൽ മത്സ്യ കച്ചവടം നടത്തിയവരെ നോട്ടീസ് നൽകി നീക്കം ചെയ്തു.
ഹെൽത്ത് സ്‌ക്വാഡ് പരിശോധനയിൽ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ  രൂപേഷ്,  ഷിജു , ബിജു ആണൂർ
ശുചീകരണ വിഭാഗം ജീവനക്കാരൻ  നാരായണൻ  പങ്കെടുത്തു.

Reactions

Post a Comment

0 Comments