Ticker

6/recent/ticker-posts

സിവിൽ പൊലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി കാർ ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ഡ്യൂട്ടിക്കിടെ
സിവിൽ പൊലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സംഭവം.. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കാസർകോട് ഹെഡ്ക്വാട്ടേജിലെ സിവിൽ പൊലീസ് ഓഫീസർ പി.വി.സജിൻ കുമാർ നൽകിയ പരാതിയിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. കാർ ഓടിച്ചിരുന്ന നൗഷാദ് എന്ന ആൾക്കെതിരെയാണ് കേസ്. ട്രാഫിക് ഡ്യൂട്ടിക്കിടെ മാർഗതടസമുണ്ടാക്കി, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments