കാഞ്ഞങ്ങാട് :വീട്ടമ്മ അമ്പലക്കുളത്തിൽ വീണ് മരിച്ചു. പെരുമ്പള അണിഞ്ഞയിലെ നാരായണന്റെ ഭാര്യ മണിക്കോത്ത് മഡിയനിലെ നാരായണി 53 ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അമ്പലക്കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .വൈകിട്ട് വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ വീണ് മരിച്ചതായി കണ്ടത്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മക്കൾ : നിവേദ് , നവ്യ
0 Comments