Ticker

6/recent/ticker-posts

വിദ്യാർത്ഥിനികളോട് ലൈംഗിക അതിക്രമം അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു

കാഞ്ഞങ്ങാട്:കേന്ദ്ര സർവകലാശാലയിൽപഠനം നടത്തുന്നവിദ്യാർത്ഥികളോട്ലൈംഗിക അതിക്രമം ഉൾപ്പെടെഅപമര്യാദയായി പെരുമാറിയഅധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്ജനാധിപത്യമഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിപ്രതിഷേധ മാർച്ച്നടത്തി.
പെരിയ ടൗണിൽ നിന്നും പ്രതിഷേധ മാർച്ച് തുടങ്ങി.
കേന്ദ്ര സർവകലാശാലകവാടത്തിനു മുന്നിൽ
പൊലീസ് മാർച്ച് തടഞ്ഞു.തുടർന്ന്  പ്രതിഷേധ യോഗം നടത്തി.
അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ..പത്മാവതി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.സി.സുബൈദ അധ്യക്ഷത വഹിച്ചു.
സുനു ഗംഗാധരൻ, ടി.കെ.ചന്ദ്രമ്മ, എം. ഗൗരി, കെ.വി.രുഗ്മിണി,,ഫൗസിയ ഷെരീഫ്,  എം.ചന്ദ്രമതി,കെ.സുജാത,  വി. ഗീത, ശാന്തകുമാരി സംസാരിച്ചു.
ജില്ലാ സെക്രട്ടറി എം.സുമതിസ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments