കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് ദേശീയ പാതയിൽ നിന്നും വഴി തുറക്കണമെന്നും ഇരു വശത്തുമുള്ള അപ്രോച്ച് റോഡുകൾ ആശുപത്രിക്ക് മുന്നിൽ ബന്ധിപ്പിക്കാൻ പാലം പണിയണമെന്നും ആവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നിയമ
പോരാട്ടത്തിന് .
ജില്ലാ ഭരണകൂടത്തെയും ജന പ്രതിനിധികളെയും സമീപിച്ചെങ്കിലും നടപടിയില്ലാത്ത സാഹചര്യത്തിലാണ്
കോടതിയെ സമീപിക്കുന്നത്.
ആശുപത്രിക്ക് മുന്നിൽ ധർണ്ണ യടക്കമുള്ള സമരങ്ങൾ നടത്തിയിരുന്നു. ഒരു നിലക്കും ഫലം കാണാത്ത സാഹചര്യത്തിൽ കോടതി ഇടപെടലിന് ഹൈ കോടതിയിയെ സമീപിക്കാനാണ് തീരുമാനം. ആയിരങ്ങൾ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയിലേക്ക് ദേശീയ പാതയിൽ നിന്നും വഴി വെക്കാതെ അപ്രോച്ച് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കാതെ അശാസ്ത്രീയമായാണ് റോഡ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, കോർഡിനേറ്റർ ശ്രീനാഥ് ശശി, ട്രഷറർ സലീം സന്ദേശം ചൗക്കി പറഞ്ഞു.
0 Comments