കണ്ണൂർ: കണ്ണൂർ - തലശേരി ദേശീയ പാതയിലെ മുഴപ്പിലങ്ങാട് മഠം റെയിൽവേ മേൽപ്പാലത്തിൽ ലോറി മറിഞ്ഞു. മുട്ടയുമായി തമിഴ്നാട്ടിൽ നിന്ന് എത്തിയ TN 88 B 8323 നാഷണൽ ചെർമിറ്റ് ലോറിയാണ് മേൽപ്പാലത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞത് ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം.ഒരു ലക്ഷത്തിനാൽപതിനായിരം മുട്ടയാണ് റോഡിൽ വീണുടഞ്ഞത്.നാമക്കലിൽ നിന്നുംകണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുട്ട റോഡിൽ തെറിച്ച് ഗതാഗതം ദുഷ്കരമായി. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ജീവനക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.തലശ്ശേരിയിൽ നിന്ന് ഫയർഫോഴ്സെത്തി റോഡിൽ വെള്ളം ചീറ്റി മുട്ടയുടെ വഴുക്കൽ മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
എടക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. ക്രെയിൻ കൊണ്ടുവന്ന് ചരക്കുലോറി റോഡിൽ നിന്ന് ഫയർഫോഴ്സും നാട്ടുകാരും ഉച്ചയോടെ മാറ്റി.
0 Comments