Ticker

6/recent/ticker-posts

കിണറിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി രക്ഷക്കെത്തി ഫയർ ഫോഴ്സ്

കുറ്റിക്കോൽ :കിണറിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയ ആളും കിണറിൽ
 കുടുങ്ങി. രക്ഷക്കെത്തി ഫയർ ഫോഴ്സ്.ബേഡകം
വേലകുന്ന് വലിയ പാറയിലെ പി.ഗോവിന്ദൻ്റെ
 കിണർനിർമ്മാണത്തിൽ ഏർപ്പെട്ട പ്രഭാകരൻ 47 ആണ് തിരികെ കയറുന്നതിനിടയിൽ കൈവിട്ട് കിണറിൽ വീണത്.
 നട്ടെല്ലിനും തുടയെല്ലിനും സാരമായി പരിക്ക് പറ്റി പുറത്ത് കടക്കാൻ കഴിയാതെയായി. ഇദ്ദേഹത്തെ
 രക്ഷിക്കാൻ ഇറങ്ങിയ അയൽവാസിയായ തുളസി രാജും 38  കിണറിൽ കുടുങ്ങി. വിവരമറിഞ്ഞെത്തിയ കുറ്റിക്കോൽ ഫയർഫോഴ്സാണ് ഇരുവരെയും പുറത്തെത്തിച്ചത്. സ്റ്റേഷൻ ഓഫീസർ  ഷാജി ജോസഫിൻ്റെ നേതൃത്വത്തിൽ  നെറ്റിൽ സ്ട്രച്ചർവച്ച് രക്ഷിക്കുകയായിരുന്നു. കിണറിനു 24 കോൽ ആഴമുണ്ടായിരുന്നു.  പ്രസീദ്, ക്രിഷ്ണരാജ് , ഗോപാലൻ  എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. പ്രഭാകരനെ സർജറിക്കായി പരിയാരം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി.
Reactions

Post a Comment

0 Comments