Ticker

6/recent/ticker-posts

പൊലീസിനെ കണ്ട് നമ്പറില്ലാ സ്കൂട്ടി ഉപേക്ഷിച്ച് യാത്രക്കാരൻ ഇറങ്ങി ഓടി

കാഞ്ഞങ്ങാട് :പൊലീസിനെ കണ്ട ഉടനെ നമ്പറില്ലാ സ്കൂട്ടി ഉപേക്ഷിച്ച് യാത്രക്കാരൻ ഇറങ്ങി ഓടി. ഇന്ന് രാവിലെ ബേക്കൽ ജംഗ്ഷനിലാണ് സംഭവം. ബേക്കൽ പൊലീസിൻ്റെ ജീപ്പ് കണ്ടപ്പോഴാണ് കറുത്ത സ്കൂട്ടിയിലെ യാത്രക്കാരൻ വാഹനം ഉപേക്ഷിച്ച് ഓടിയത്. പരിശോധിച്ച
പൊലീസ് സ്കൂട്ടിയിൽ സൂക്ഷിച്ച അഞ്ച് ചാക്ക് നിറയെ പൂഴികണ്ടെത്തി. വാഹനവും പൂഴിയും കസ്റ്റഡിയിലെടുത്ത് കേസെടുത്തു. പുഴയിൽ നിന്നും വാരി കൊണ്ട് പോവുകയായിരുന്നു പുഴ മണലെന്ന് പൊലീസ് പറഞ്ഞു. പെരിയാട്ടടുക്കം ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു സ്കൂട്ടി.
Reactions

Post a Comment

0 Comments